കണ്ണൂര്‍|
Last Updated:
തിങ്കള്‍, 1 ഫെബ്രുവരി 2016 (18:54 IST)
തന്‍റെ മക്കള്‍ സത്യമായും താന്‍ ഒരിക്കല്‍ പോലും സരിതയെ കണ്ടിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ. സത്യം എന്നായാലും പുറത്തുവരുമെന്നും തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ക്രൂരവും നികൃഷ്ടവും വേദനാജനകവുമായ പരാതിയാണ് എനിക്കെതിരെ നല്‍കിയത്. അതിന്‍റെ പേരില്‍ ഞാനും എന്‍റെ കുടുംബവും അനുഭവിച്ച വേദന മറ്റാര്‍ക്കും ഉണ്ടാകരുത്. എനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില ചീഞ്ഞകാര്യങ്ങള്‍ ഉണ്ടെന്നാണ് മനസിലാകുന്നത് - അബ്ദള്ളക്കുട്ടി പറഞ്ഞു.
പടച്ചോന്‍ എന്‍റെയും കുടുംബത്തിന്‍റെയും ഒപ്പമുണ്ട്. ഈ ആരോപണം മൂലം എന്‍റെ മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. അവരെ ഞാന്‍ കര്‍ണാടക സ്കൂളിലേക്ക് മാറ്റി. എന്‍റെ കുടുംബത്തിന് കര്‍ണാടകയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ദുഷിച്ച ചില കാര്യങ്ങള്‍ നടന്നു എന്ന് വ്യക്തമാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യം എന്തായാലും പുറത്തുവരും - അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാനും 164 സ്റ്റേറ്റുമെന്‍റ് നല്‍കാനും തമ്പാനൂര്‍ രവി നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്
സരിത സോളാര്‍ കമ്മീഷന് ഇന്ന് മൊഴി നല്‍കുകയായിരുന്നു.