മംഗല്യസൂത്ര: ഉദ്ഘാടനം ഇന്ന്

ആലപ്പുഴ| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (10:31 IST)
നിര്‍ദ്ധന യുവതികളുടെ വിവാഹം ലക്‍ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന സഹകരണസംഘം ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സഹകരണ വകുപ്പു മന്ത്രി ജി. സുധാകരന്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുക.

നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശനിരക്കില്‍ വായ്പാധനസഹായം ലഭ്യമാക്കുന്നതിനായിട്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ രൂപവത്കരിച്ചതാണിത്. വര്‍ഷം തോറും അമ്പതിനായിരം പേര്‍ക്ക് വിവാഹധനസഹായം ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്‍ഷ്യമിടുന്നത്.

ആലപ്പുഴ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പദ്ധതി ഉദ്ഘാ‍ടനം ചെയ്യുക. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ സുഗതകുമാരി ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :