ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: ആലപ്പുഴയില്‍ 311 പേര്‍ക്ക് ഭൂമി

ആലപ്പുഴ| WEBDUNIA|
PRO
PRO
ഭൂരഹിതരില്ലാത്ത കേരളം- 2015 പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ജില്ലയില്‍ 311 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ അറിയിച്ചു.

ഇതനുസരിച്ച് 256 പേര്‍ക്ക് പുതുതായി ഭൂമി ലഭിക്കും. 55 പേര്‍ക്ക് വിവിധ പട്ടയങ്ങള്‍ നല്‍കും. ചേര്‍ത്തല താലൂക്കില്‍ 147 പ്ലോട്ടുകളും അമ്പലപ്പുഴയില്‍ 21 ഉം കുട്ടനാട്ടില്‍ 52 ഉം മാവേലിക്കരയില്‍ ഒരു പ്ലോട്ടുമാണ് കണ്ടെത്തിയിട്ടുള്ളത്.

ഇവര്‍ക്കുള്ള പട്ടയങ്ങള്‍ സെപ്റ്റംബര്‍ 30 ന്‌ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ റവന്യൂ-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

ഇപ്രകാരം പട്ടയങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കായി ഗതാഗത സൌകര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :