ഭാര്യ മറ്റൊരു വിവാഹം കഴിച്ചതായി ഭര്‍ത്താവിന്റെ പരാതി
മലപ്പുറം|
WEBDUNIA|
PRO
PRO
ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ ഫസ്ഖ് ചൊല്ലി ഭാര്യ മറ്റൊരു വിവാഹം കഴിച്ചതായി പരാതി. കൊണ്ടോട്ടി കുളത്തൂര്‍ പുതിയ വീട്ടില്‍ അനസാണ് പരാതിക്കാരന്‍. ഇയാളുടെ ഭാര്യ പിണങ്ങിപ്പോയതായിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്നാണ് ഇയാളുടെ പരാതി.
അഞ്ചു വയസ്സുകാരനായ മകനെ വിട്ടുതരുന്നില്ല. ഭാര്യ വീട്ടുകാരുടെ മോശം നടപടി വിമര്‍ശിച്ചതാണ് പ്രശ്നത്തിനു കാരണമെന്നും മകനെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതായും അനസ് പറഞ്ഞു.