ബൈക്ക്‌ മോഷണം: കുട്ടിക്കള്ളന്മാര്‍ പിടിയില്‍!

കൊല്ലം| WEBDUNIA|
PRO
PRO
കൊല്ലം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് ബൈക്ക്‌ മോഷണം പതിവാക്കിയ ആറ്‌ കൗമാരക്കാരെ വെസ്റ്റ്‌ പൊലീസ്‌ പിടികൂടി. കൊച്ചാലുമൂട്‌ കണ്ണറത്തൊടിയില്‍ ശ്യാം(15), മുരുങ്കല്‍ കൃഷ്ണപ്രഭാവീട്ടില്‍ ശ്രീജിത്ത്‌(17), കടവൂര്‍ സ്വദേശി ശ്യാം(17), തങ്കശ്ശേരി കോത്തലവയല്‍ തൊടിയില്‍ പുരയിടത്ത്‌ ഫ്രഡി(17), തൃക്കടവൂര്‍ കോട്ടയ്ക്കകം വൈശാഖ്‌(17), ജുവനെയില്‍ ഹോംമില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ മിഥുന്‍(17) എന്നിവരാണ്‌ പിടിയിലായത്‌.

ഇവര്‍ മോഷ്ടിച്ച അഞ്ച്‌ ബൈക്കുകളും പിടിച്ചെടുത്തു. പിടിയിലായ കുട്ടികള്‍ കൊല്ലം, അഞ്ചാലുംമൂട്‌, കുണ്ടറ എന്നിവിടങ്ങളിലുള്ളവരാണ്‌. ഇവരെല്ലാം 15-നും 17-നും മധ്യേ പ്രായമുള്ളവരാണ്‌. പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന ബൈക്കുകളാണ്‌ സംഘം മോഷ്ടിക്കുന്നത്‌. ഇവര്‍ കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചതായും സംശയിക്കുന്നു. ഇവരുടെ സഹായികളായിട്ട്‌ മുതിര്‍ന്നവരുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നു.

വെസ്റ്റ്‌ സി ഐ: വൈ കമറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ഇവരുടെ സംഘത്തില്‍ 15-ഓളം കുട്ടികളുണ്ടെന്നും സൂചനയുണ്ട്‌. പിടിയിലായവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :