ബിബിദ വധം: കാമുകനെ കുടുക്കിയത് എടിഎം കാര്‍ഡ്!

A T M
പത്തനംതിട്ട| WEBDUNIA|
PRO
PRO
നഗരസഭാ മുന്‍ ചെയര്‍മാന്‍ മീരാസാഹിബിന്‍റെ കൊച്ചുമകള്‍ ബിബിദ(41)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ബിബിദയുടെ കാമുകന്‍ പള്ളിമുക്ക് സ്വദേശി ഷെഹനാദിനേയാണ് പത്തനംതിട്ട പൊലീസ് മധുര ബസ്റ്റാന്റിന് സമീത്ത് വച്ച് അറസ്റ്റ് ചെയ്തത്.

ബിബിതയ്ക്ക് പലരുമായും അവിഹിതബന്ധമുണ്ടെന്നും ഇത് താന്‍ അറിഞ്ഞത് അടുത്തകാലത്തായിരുന്നുവെന്നും ഷെഹനാദ് പൊലീസിനോട് പറഞ്ഞു. സെപ്തംബര്‍ 25-ന് ബിബിദയുടെ വീട്ടില്‍ എത്തിയ ഷെഹനാദ് ഇക്കാര്യം പറഞ്ഞ് ബിബിദയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ബിബിദയെ വെട്ടിയതിന് ശേഷം സ്വന്തം ബൈക്കില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് തന്നെ പിന്‍‌തുടരുന്നു എന്ന് മനസ്സിലാക്കിയ ഇയാള്‍ തന്റെ മൊബൈല്‍ഫോണും സിം കാര്‍ഡും ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ പിന്‍‌‌തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ പൊലീസ് എ ടി എം കാര്‍ഡ് പിന്തുടര്‍ന്നാണ് ഷെഹനാദിനെ കുടുക്കിയത്. ഇയാള്‍ എവിടെനിന്നുള്ള എ ടി എമ്മില്‍ നിന്നാണ് പണം എടുക്കുന്നതെന്ന വിവരം ബാങ്കുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് മധുരയില്‍ വച്ച് പൊലീസ് ഷെഹനാദിനെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :