പത്തനംതിട്ടയില്‍ വന്‍ ബാങ്ക് കൊള്ള

പത്തനംതിട്ട| WEBDUNIA|
PRO
PRO
പത്തനംതിട്ടയില്‍ ബാങ്കിന്റെ ലോക്കര്‍ കുത്തിതുറന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ചു. മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലോക്കറാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.

ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. രണ്ടു കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത് എന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. മോഷ്ടാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :