ചെന്നൈ|
Joys Joy|
Last Modified ശനി, 24 ജനുവരി 2015 (09:05 IST)
കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മോഡിയെ പ്രകീര്‍ത്തിച്ചും പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. മോഡിയെ പ്രശംസിച്ച കാര്‍ത്തിക്ക് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.
നേരത്തെ, ലോക്സഭ തെരഞ്ഞടുപ്പിലെ മിന്നുന്ന വിജയത്തിന് മോഡിയെ പ്രശംസിച്ചതിന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദനന്‍ ദ്വിവേദിക്ക് കോണ്‍ഗ്രസ് നോട്ടീസ് നല്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിവാദപ്രസ്താവനയുമായി കാര്‍ത്തി ചിദംബരവും രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശിവഗംഗയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കാര്‍ത്തി ചിദംബരം മത്സരിച്ചെങ്കിലും വിജയിച്ചില്ല. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം മത്സരിക്കുന്നില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആണ് മകനായ കാര്‍ത്തിക്ക് നറുക്ക് വീണത്. എന്നാല്‍ , ദേശീയവ്യാപകമായി കോണ്‍ഗ്രസിന് എതിരായി ആഞ്ഞടിച്ച കാറ്റ് ശിവഗംഗയിലും വീശിയപ്പോള്‍ കന്നിയങ്കത്തില്‍ തന്നെ തോല്‍ക്കാനായിരുന്നു കാര്‍ത്തിയുടെ വിധി.