ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞതെല്ലാം കളവാണെന്നും ബിജുവിനെ തന്റെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചിട്ടില്ലെന്നും സരിത എസ് നായര്‍ . താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബിജു പ്രതികരണം നടത്തുന്നത് തന്റെ അറിവോടെയല്ലെന്നും സരിത പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സരിതയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ബിജു രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സരിതയുമായി ബന്ധമുളള മൂന്നു മന്ത്രിമാരുടെ പേരുകളും ബിജു വ്യക്‌തമാക്കിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിത ബിജു രാധാകൃഷ്‌ണനെതിരെ ഇത്തരത്തില്‍ പ്രതികരിച്ചത്.