ബി ഡി ജെ എസ്‌ 50 സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ വെള്ളാപ്പള്ളി; തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങില്ല

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്‌ 50 സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ, ബി ഡി ജെ എസ്‌, അരൂര്‍, ചേര്‍ത്തല, കുട്ടനാട് Alappuzha, BDJS, Aroor, Cherthala, Kuttanad
ആലപ്പുഴ| rahul balan| Last Updated: വ്യാഴം, 17 മാര്‍ച്ച് 2016 (13:15 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്‌ 50 സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞുടുപ്പില്‍ എന്‍ ഡി യേയ്ക്ക് വേണ്ടിയോ ബി ഡി ജെ എസിന് വേണ്ടിയോ പ്രചരണത്തിന് ഇറങ്ങില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ജില്ലയിലെ അരൂര്‍, ചേര്‍ത്തല, കുട്ടനാട്‌, കായംകുളം എന്നീ സീറ്റുകള്‍ ബി ഡി ജെ എസിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ താന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന് ഇറങ്ങില്ല. സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്‌ക്കുന്നത്‌ കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരനാണെന്നും ഇനിയും തനിക്കെതിരെ 15 കേസുകള്‍ പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :