ആലപ്പുഴ|
rahul balan|
Last Updated:
വ്യാഴം, 10 മാര്‍ച്ച് 2016 (03:15 IST)
ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളാതുരുത്തിയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് വിഷ്ണു,
മൃദുല എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹിതയായ മൃദുല രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇവരുടെ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
ഒരു അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ എന്ന പേരിലാണ് ലോഡ്ജില്‍ ഇരുവരും ചേര്‍ന്ന് മുറിയെടുത്തത്. ഇന്ന് വൈകിട്ടോടെയാണ് ഇരുവരേയും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.