ബാർ കോഴക്കേസ്: വിജിലൻസ് കോടതി നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ

ബാർ കോഴക്കേസിലെ വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ മുൻധനമന്ത്രി കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. എസ് പി ആർ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത

കൊച്ചി, ബാർ കോഴക്കേസ്, കെ എം മാണി Kochi, Bar Scam, KM Mani
കൊച്ചി| rahul balan| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (20:55 IST)
ബാർ കോഴക്കേസിലെ വിജിലൻസ് കോടതി നടപടികൾ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ മുൻധനമന്ത്രി കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു.

എസ് പി ആർ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇതു പൂർത്തിയാകുന്നതുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം.

ബിജു രമേശും എസ്പി ആർ സുകേശനും ചേര്‍ന്ന് സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലാണ്
ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

നാല് മന്ത്രിമാരുടെ പേരുകള്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്താന്‍ സുകേശനാണ് ബിജുവിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.

വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിയാണ് സുകേശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :