ബാര്‍കോഴ അന്വേഷണം അട്ടിമറിക്കുന്നു; ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം| Last Updated: ബുധന്‍, 21 ജനുവരി 2015 (12:12 IST)
 
 

ബാര്‍ കോഴ അന്വേഷണം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിക്കുന്നു. ബാര്‍കോഴ അന്വേഷണച്ചുമതലയില്‍ ഉണ്ടായിരുന്ന വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിന് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്കിയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്.
 
മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം, ജേക്കബ് തോമസിന് പുതിയ എന്തു തസ്തിക നല്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജേക്കബ് തോമസിന് വിജിലന്‍സില്‍ നിന്ന് മാറേണ്ടി വരും. സ്ഥാനക്കയറ്റം സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് എന്നാണ് വിശദീകരണം. 
 
ജേക്കബ് തോമസിനൊപ്പം ഋഷിരാജ് സിംഗ്, അരുണ്‍ കുമാര്‍ സിന്‍ഹ, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഡി ജി പിമാരായി സ്ഥാനക്കയറ്റം നല്കി. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :