തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (12:08 IST)
ബാര്‍കോഴയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത് ജനാധിപത്യ മഹിള അസോസിയേഷന്റെ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കൊപ്പം കോണ്‍ഗ്രസിലെ മറ്റു മന്ത്രിമാര്‍ക്കും ബാര്‍കോഴയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രിയും കൂട്ടരും മാപ്പു പറയണമെന്നും കോടിയേരി പറഞ്ഞു. നിയമസഭയില്‍ ഒരു ചായ കുടിക്കാന്‍ പറ്റില്ല. വെള്ളം കുടിക്കണമെങ്കില്‍ സ്പീക്കറോട് അനുവാദം തേടണം. അങ്ങനെയുള്ള സഭയിലാണ് ഭരണപക്ഷ എം എല്‍ എമാര്‍ ലഡു വിതരണം നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
നിയമസഭയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. ധനമന്ത്രി കെ എം മാണിയെ ഒരു പൊതുപരിപാടികളിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. സ്പീക്കര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പതിമൂന്നാം തിയതി നിയമസഭ ചേര്‍ന്നത് തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ ആ ദിവസത്തെ ബത്ത വാങ്ങില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.