ബാംഗ്ലൂര്‍ പൊലീസ് മദനിയെ ചോദ്യം ചെയ്യും

ബംഗലൂരു| WEBDUNIA|
PRO
ബാംഗ്ലൂര്‍ - കോഴിക്കോട് സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫിയ മദനിയെയും ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് കേരള സര്‍ക്കാരിന്‍റെ അഭിപ്രായം കര്‍ണാടക പൊലീസ് ആരാഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ബാംഗ്ലൂര്‍ പൊലീസ് ഇരുവര്‍ക്കും നോട്ടീസ് നല്കിയിട്ടുണ്ട്.

ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബാംഗ്ലൂര്‍ പോലീസ്‌ മദനിക്കും സൂഫിയയ്ക്കും നോട്ടീസ്‌ നല്‍കിയിരിക്കുന്നത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മദനിയെയും ഭാര്യയെയും ചോദ്യം ചെയ്യുക. എന്നാല്‍ ചോദ്യം ചെയ്യല്‍ എവിടെ വെച്ചായിരിക്കും എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മദനിയെ പ്രതി ചേര്‍ത്ത്‌ അറസ്റ്റ്‌ ചെയ്തിരുന്നു. മദനിക്കും സൂഫിയയ്ക്കും കളമശ്ശേരി കേസിലെയും ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെയും പ്രധാന പ്രതി തടിയന്‍റവിട നസീറുമായുള്ള ബന്ധം കണക്കിലെടുത്താണ്‌ ഇവരെ ചോദ്യം ചെയ്യുന്നത്‌. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് മേഘാലയില്‍ അറസ്റ്റിലായ തടിയന്‍റവിട നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :