ബസ് ചാര്‍ജ് വര്‍ധന; സൂചനാപണിമുടക്ക് തുടങ്ങി

പാലക്കാട്| WEBDUNIA|
PRO
ബസ്ചാര്‍ജ് കൂട്ടാന്‍വേണ്ടി ബസ്സുടമകളില്‍ ചെറിയൊരുവിഭാഗം ശനിയാഴ്ച നടത്തുന്ന സൂചനാപണിമുടക്ക് തുടങ്ങി. സൂചനാപണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്ന കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന് സ്വാധീനമുള്ള കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ചില ജില്ലകളില്‍മാത്രം സര്‍വീസ് പകുതിയോളം മുടങ്ങും.

ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ് പണിമുടക്കുന്നത്. സ്‌കൂളുകളോ ഓഫീസുകളോ പ്രവര്‍ത്തിക്കാത്ത രണ്ടാം ശനിയാഴ്ചയില്‍ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത് വെറും വ്യക്തിതാത്പര്യം കൊണ്ടാണെന്നും അത് ബുദ്ധിപൂര്‍വമായ തീരുമാനമല്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.

അത് ബുദ്ധിപൂര്‍വമായ തീരുമാനമല്ലെന്നും കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ബസ്സുകൂലി വര്‍ധനപ്രശ്‌നം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതിനാലാണ് സൂചനാപണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

റിപ്പോര്‍ട്ടിനുവേണ്ടി ഒരാഴ്ചകൂടി ക്ഷമിക്കുമെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇരുപതാം തീയതിമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :