ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കും!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നടപടികള്‍ കണ്ടാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധനയെ പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇതിനെപ്പറ്റിയുള്ള തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.

ജീവനക്കാരുടെ ആനുകൂല്യങ്ങളോ,​ സൗജന്യ പാസുകളോ നിര്‍ത്തില്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയ സ്ഥിതിക്ക് ടിക്കറ്റ് നിരക്ക് കൂട്ടാതെ കെഎസ്ആര്‍ടിസിക്ക് വെറെ വഴിയില്ല. കമ്മിഷന്റെ സിറ്റിംഗില്‍ ചാര്‍ജ് വര്‍ദ്ധനയെ പറ്റി വന്നാല്‍ എതിര്‍ക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ എം ഡി കെജി മോഹന്‍ലാല്‍ സൂചിപ്പിച്ചത്.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് സ്വകാര്യബസുകള്‍ക്ക് മാത്രമായിരിക്കില്ലെന്നും അത് കെഎസ്ആര്‍ടിസിക്കും ബാധകമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഓര്‍ഡിനറി ബസുകളുടെ മിനിമം യാത്രക്കൂലി ആറില്‍ നിന്ന് എട്ട് രൂപയാക്കണമെന്നും യാത്രാനിരക്ക് അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നുമാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.

സ്‌പീഡ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ കൂടിയ യോഗത്തില്‍ സ്വകാര്യ ബസുടമകളുടെ സംഘടനകളുടെ പ്രധാന ആവശ്യം ബസ് ചാര്‍ജ് വര്‍ദ്ധനയായിരുന്നു. ഇതില്‍ അനുകൂലമായ ഉറപ്പും അവര്‍ക്ക് ലഭിച്ചു എന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :