ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്തു!- ശേഷം യുവതി ചെയ്തത്

ബലമായി ഒന്ന് ചുംബിക്കാന്‍ ശ്രമിച്ചതാ...യുവതി എനിക്ക് ഈ പണി തരും കരുതിയില്ല !

കൊച്ചി| AISWARYA| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:08 IST)
വീട്ടമ്മയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്ത് അതുമായി യുവതി പൊലീസില്‍ പരാതി നല്‍കി. വൈപ്പിന്‍ ഞാറയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവത്തില്‍ മദ്യലഹരിയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനാണ് എട്ടിന്റെ പണികിട്ടിയത്.

നാവ് മുറിഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ യുവതിയുടെ പരാതിയെ തുടന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍ക്കാരനായ യുവാവാണ് സംഭവത്തിലെ പ്രതിയെന്നാണ് സൂചന. അത്താഴം കഴിച്ച പാത്രങ്ങള്‍ കഴുകി കിടക്കാന്‍ ഒരുങ്ങിയ വീട്ടമ്മയെ ഇയാള്‍ പെട്ടെന്ന്
പിന്നില്‍ നിന്നും കടന്നു പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. ആളാരെണെന്ന് വ്യക്തമാകുന്നതിന് മുമ്പ് ആക്രമിക്കപ്പെട്ടെങ്കിലും എതിരാളിയുടെ നാക്ക് വീട്ടമ്മ കടിച്ചുമുറിച്ചു.

വേദന കൊണ്ടു പുളഞ്ഞ പ്രതി വീട്ടമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന്
മുറിഞ്ഞു കിട്ടിയ നാവിന്റെ ഭാഗവുമായി വീട്ടമ്മ ഞാറയ്ക്കല്‍ പൊലീസിന് പരാതി നല്‍കി. ആളെ വ്യക്തമാകാതെ കുഴഞ്ഞ പോലീസ് പിറ്റേന്ന് നാവ് മുറിഞ്ഞതിന് ചികിത്സ തേടിയവരുടെ വിവരം തപ്പിയെത്തിയെടുക്കുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും യുവാവിനെ പിടികൂടുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :