കൊച്ചി|
AISWARYA|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:02 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍
ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി എന്ന സുനില്‍രാജ് തിങ്കളാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ദിലീപിന്റെ അറസ്റ്റിന് ശേഷം
അപ്പുണ്ണിയിലേക്ക് എത്താനായിരുന്നു അന്വേഷണം സംഘം ശ്രമിച്ചു കൊണ്ടിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണയാക നീക്കമായിരുന്നു ഇത്.
നാടകീയമായാണ് അപ്പുണ്ണി എത്തിയത്. സഹോദരനായ ഷിബുവാണ് അന്വേഷണ സംഘത്തിനു മുന്നിലേക്ക് ആദ്യം എത്തിയത്. പിന്നാലെ അപ്പുണ്ണിയുമെത്തി. ആറു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചു.
ആവശ്യമെങ്കില്‍ വീണ്ടും അപ്പുണ്ണിയില്‍ നിന്നും മൊഴിയെടുക്കും.യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം ഹാജരായ അപ്പുണ്ണിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങളിലേക്കാണ് സംഘം നീങ്ങുന്നത്. ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.