ബജറ്റ്: കേരളത്തിന് പരിഗണന

തിരുവനന്തപുരം| M. RAJU|
റബ്ബര്‍ മേഖലയ്ക്ക് 19.41 കോടി രൂപയും കാപ്പി 18 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. വിള ഇന്‍ഷ്വറന്‍സ് പദ്ധതി തോട്ടം മേഖലയിലെ പല നാണ്യവിളകളെയും ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.

തേയില, റബ്ബര്‍, പുകയില, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നിവയ്ക്ക് വിള ഇന്‍ഷ്വറന്‍സ് ബാധകമായിരിക്കും. നാണ്യവിളകളുടെ പ്രതിസന്ധിയെ കുറിച്ച് പഠിക്കാനായി തിരുവനന്തപുരത്തെ സി.ഡി.എസിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

ഐ.ഐ.ടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും കേരളത്തിനില്ല. എന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേരളത്തിനും ഇതുവഴി ഒരു കേന്ദ്ര സര്‍വ്വകലാ‍ശാല ലഭിക്കും. ഈ വര്‍ഷം തന്നെ 16 കേന്ദ്ര സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം തുടങ്ങും.

ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ 540 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്‍റെ ഗുണവും കേരളത്തിന് കിട്ടും. ഐ.ടി.ഐകളുടെ വികസനത്തിനായി 750 കോടി രൂപയാണ് ധനമന്ത്രി നീക്കി വച്ചിരിക്കുന്നത്. ഇതിന്‍റെ ഗുണവും കേരളത്തിന് ലഭിക്കാനാണ് സാ‍ധ്യത.

കയര്‍ ബോര്‍ഡിനെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയതും ആശ്വാസം പകരുന്ന ഒന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :