സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് സുരക്ഷാവീഴ്ചയെന്നു തെളിയിച്ചു; ഹാക്കര്‍ക്ക് ലോകമെങ്ങുനിന്നും പാരിതോഷികങ്ങള്‍
ബോസ്റ്റണ്‍|
WEBDUNIA|
PRO
ഫേസ്‌ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജില്‍ത്തന്നെ കയറി സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയ ഹാക്കര്‍ക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പാരിതോഷികങ്ങള്‍.
പലസ്തീന്‍കാരനായ ഖലീല്‍ ഷ്‌റെത്ത് ആയിരുന്നു ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടാനായി സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്.
സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സാധാരണയായി ഫേസ്ബുക്ക് പാരിതോഷികം നല്‍കാറുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ച ഖലീലിന് നല്‍കില്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചതോടെയാണ് ലോകമെമ്പാടുനിന്നും പാരിതോഷികങ്ങള്‍ പ്രവഹിച്ചത്.
10,000 ഡോളറിന്റെ പാരിതോഷികം ഖലീലിന് നല്‍കാന്‍ ബിയോണ്ട് ട്രസ്റ്റ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ മാക് മെയ്‌ഫെര്‍ട്ട് ആണ് മറ്റ് ഹാക്കര്‍മാരുടെ സഹായത്തോടെ നല്‍കാനൊരുങ്ങുന്നു.
സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സാധാരണയായി 500 ഡോളര്‍ വരെ പാരിതോഷികം നല്‍കാറുള്ള ഫേസ്ബുക്ക്, ഖലീലിന് ഇത് നിഷേധിച്ചത് അനീതിയാണെന്ന് മെയ്ഫര്‍ട്ട് പറഞ്ഞു.
സുരക്ഷാവീഴ്ച ഉടന്‍ പരിഹരിച്ച ഫേസ്ബുക്ക് അധികൃതര്‍ മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഖലീലിന് പ്രതിഫലം നല്‍കാന്‍ അവര്‍ തയ്യാറായില്ല. സുരക്ഷാവീഴ്ച നിയമപരമായി അറിയിക്കുന്നവര്‍ക്കു മാത്രമേ തങ്ങള്‍ പ്രതിഫലം നല്‍കുവെന്നാണ് അവര്‍ അറിയിച്ചത്.