ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരുക്ക്

ഫഹദ് ഫാസില്‍, മഹേഷിന്‍റെ പ്രതികാരം, ചെറുതോണി, ആഷിക് അബു, ഹജ്ജ്
ഇടുക്കി| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (18:19 IST)
യുവനടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഫഹദിന് പരുക്കേറ്റത്.

സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. ചെറുതോണി അണക്കെട്ടിന് സമീപമായിരുന്നു ഷൂട്ടിംഗ്. ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് രണ്ടുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘മണിരത്‌നം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയിലും ഫഹദിന് പരുക്കേറ്റിരുന്നു.

ദിലീഷ് പോത്തന്‍റെ ആദ്യചിത്രമാണ് ‘മഹേഷിന്‍റെ പ്രതികാരം’. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :