ഫയിസുമായി ഒരു ബന്ധവുമില്ലെന്ന് ടെന്നി ജോപ്പന്‍

പത്തനംതിട്ട| WEBDUNIA|
PRO
PRO
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയിസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍. ഫയിസ് തന്നെയോ താന്‍ ഫയാസിനെയോ വിളിച്ചിട്ടില്ല. കോടതിയിലായതിനാല്‍ സോളാര്‍ കേസിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ടെന്നി ജോപ്പന്‍ പറഞ്ഞു.

ഫയിസിന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ടെനി ജോപ്പനുമായും ജിക്കു മോനുമായും അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജിക്കു മോന്‍ ഫയിസിന്റെ ഫേസ്ബുക് പേജില്‍ കമന്റിട്ടത് അടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ കസ്റ്റംസിനു ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :