പ്ലസ്ടു വിദ്യാര്‍ഥിനിയെ ചുംബിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

വടക്കഞ്ചേരി| WEBDUNIA| Last Modified ചൊവ്വ, 19 ഫെബ്രുവരി 2013 (13:31 IST)
PRO
PRO
പ്രണയം നടിച്ച്‌ പ്ലസ്ടു വിദ്യാര്‍ഥിനിയെ ചുംബിച്ച്, രംഗങ്ങള്‍ മൊബൈയിലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക്‌ കൈമാറിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ്‌ കേസെടുത്തു. കിഴക്കഞ്ചേരി, വണ്ടാഴി പ്രദേശത്തുള്ളവരാണ്‌ ചുംബനരംഗങ്ങള്‍ പകര്‍ത്തിയത്‌.

ഇവര്‍ പഠിക്കുന്ന സ്കൂളിലെതന്നെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ്‌ ഇവര്‍ ചുംബിച്ചത്‌. പ്രണയം നടിച്ച്‌ ആദ്യം അടുത്തുകൂടിയ വിദ്യാര്‍ഥിയെ ചുംബിക്കുകയായിരുന്നു. ഈ രംഗം കൂട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

പിന്നീട്‌ മറ്റു രണ്ടുപേരും ഇത്‌ ആവര്‍ത്തിച്ചെന്നാണ്‌ പരാതി. ഒടുവില്‍ ഭീഷണിയിലേക്ക്‌ കടന്നതോടെയാണ്‌ വിദ്യാര്‍ഥിനി വീട്ടുകാരോട്‌ പറഞ്ഞ്‌ പൊലിസില്‍ പരാതിയുമായി എത്തിയത്‌. വടക്കഞ്ചേരി സി ഐ സി ആര്‍ രാജു അന്വേഷണം നടത്തിവരികയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :