aparna|
Last Modified ശനി, 16 സെപ്റ്റംബര്‍ 2017 (10:22 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ഇത് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിൽ എത്തുന്നത്. ആദ്യ മൂന്ന് പ്രാവശ്യവും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ഇത്തവണയം ശക്തമായി എതിര്‍ക്കും. നേരത്തേ മൂന്നു തവണയും പ്രോസിക്യൂഷന്റെ വാദങ്ങളാണ് താരത്തിനു ജാമ്യം നിഷേധിച്ചത്. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ അതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കും. അതോടൊപ്പം കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടും.
നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്ക് എതിരെയുള്ളത് അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ തനിക്ക് ജാമ്യം നിഷേധിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സംവിധായകന് നാദിര്‍ഷ ആലുവ പൊലീസ് ക്ലബിൽ
ഹാജരായെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.