rahul balan|
Last Modified തിങ്കള്‍, 23 മെയ് 2016 (17:23 IST)
പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നീണ്ടകാലത്തെ ദാമ്പത്യത്തിനൊടുവില്‍ 2014 ഡിസംബര്‍ ഒന്നാം തിയ്യതിയാണ് ഇരുവരും നിയമപ്രകാരം വിവാഹമോചനം നേടിയത്. അതേസമയം, ഇരുവരും പിരിയാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പുത്ത് വരുന്നത്.
പ്രിയദര്‍ശന്റെ ദീര്‍ഘായുസിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി വിവാഹം വേപെടുത്തണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും വിവാഹിതരാകണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ ലിസിയോട് പറഞ്ഞതാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം പ്രിയന്‍ അറിഞ്ഞിരുന്നില്ല.
അതേസമയം, സി സി എല്ലുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസമാണ് വിവാഹം വേര്‍പെടുത്താന്‍ ഇരുവരേയും പ്രേരിപ്പിച്ചതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയ ഡിസംബര്‍ 13ന് തന്നെ വീണ്ടും ഇരിവരും വിവാഹൈതരാകും എന്നാണ് സൂചന.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം