കിലുക്കം ഡയലോഗുമായി മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും കിടിലന്‍ ഡബ്‌സ്മാഷ്

കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ മത്സരിക്കുന്ന പത്തനാപുരത്തെ തെരഞ്ഞെടുപ്പ് വേദിയിലെത്തി മോഹന്‍ലാലും പ്രിയദര്‍ശനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം‌പിടിച്ചിരുന്നു. ഇത്തവണ കിടിലനൊരു ഡബ്‌സ്മാഷിലൂടെ സമൂഹമാധ്യമങ്ങളില

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഡബ്‌സ്മാഷ്, കിലുക്കം Mohanlal, Priyadarshan, Kilukkam
rahul balan| Last Updated: വെള്ളി, 13 മെയ് 2016 (19:13 IST)
കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ മത്സരിക്കുന്ന പത്തനാപുരത്തെ തെരഞ്ഞെടുപ്പ് വേദിയിലെത്തി മോഹന്‍ലാലും പ്രിയദര്‍ശനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം‌പിടിച്ചിരുന്നു. ഇത്തവണ കിടിലനൊരു ഡബ്‌സ്മാഷിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഇരുവരും. കിലുക്കം സിനിമയിലെ ജഗതിയുടേയും മോഹന്‍ലാലിന്റേയും സംഭാഷണമാണ് ഇരുവരും ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രേക്ഷകര്‍ക്കായി ഡബ്‌സ്മാഷ് മത്സരവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയിട്ടുള്ള ചിത്രങ്ങളിലെ ഡയലോഗുകളാണ് ഡബ്‌സ്മാഷായി ചെയ്യേണ്ടത്. ഇത് ഒപ്പം ടീമിന് അയച്ചുകൊടുക്കുക. മികച്ച ഡബ്‌സ്മാഷ് വീഡിയോകള്‍ക്ക് സമ്മാനവും നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :