പ്രവര്‍ത്തകരുടെ നിരാശ സ്വാഭാവികം: സി പി എം

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി രാജിവയ്ക്കുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിക്കേണ്ടി വന്നതില്‍ പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പവും നിരാശയും ഉണ്ടായതില്‍ അസ്വാഭാവികമായൊന്നുമില്ലെന്ന് സി പി എം. ഉപരോധസമരം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

സമരം പെട്ടെന്ന് തീര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിലും നിരാശയിലും അസ്വാഭാവികതയില്ല. എന്നാല്‍ മാധ്യമവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള നിരാശകൊണ്ടാണ്. ഉദ്വേഗജനകങ്ങളായ സംഭവങ്ങള്‍ നടക്കാത്തതിലുള്ള നിരാശ മാധ്യമങ്ങള്‍ക്കുണ്ട് - സി പി എം വിലയിരുത്തി.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ തുടരാനും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിനെ പരാമര്‍ശിച്ച് സി പി എമ്മിന്‍റെ നേതൃപാടവത്തെ ചോദ്യം ചെയ്ത ആര്‍ എസ് പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് നേരെ രൂക്ഷ വിമര്‍ശനമാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലുണ്ടായത്.

സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :