പ്രഭാത സവാരിക്കിറങ്ങിയ 2 സ്ത്രീകള്‍ ലോറിയിടിച്ച് മരിച്ചു
തൃശൂര്‍|
WEBDUNIA|
PRO
PRO
തൃശൂരിലെ കാളത്തോടില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ ലോറിയിടിച്ച് മരിച്ചു. കാളത്തോട് സ്വദേശിനികളായ വിജയകുമാരി, ശ്രീലക്ഷ്മി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ആറരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിജയകുമാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടം നടന്ന ഉടനെ ഡ്രൈവറും ലോറിയിലുണ്ടായിരുന്ന മറ്റുള്ളവരും ഓടി രക്ഷപെട്ടു. എന്നാല്‍ ഡ്രൈവറെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മെയ് 22-ന് ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ ഈ അപകടം നടന്നിരിക്കുന്നത്.