പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും: പന്ന്യന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയേക്കാള്‍ മാന്യനാണ് കെഎം മാണി. മാണിയോട് തൊട്ടുകൂടായ്മയില്ല. മുന്നണി തകരുമ്പോള്‍ താങ്ങി നിര്‍ത്തേണ്ട ചുമതല പ്രതിപക്ഷത്തിനില്ലെന്നും പന്ന്യന്‍ പറഞ്ഞു.

രാഷ്ട്രീയ സംഭവവികാസങ്ങള്‍ മനസ്സിലാക്കി അവസരം ഉപയോഗിക്കുകയാണ് വേണ്ടത്. പിണറായിയുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്നും പന്ന്യന്‍ പറഞ്ഞു.

എസ്ആര്‍പിയുടെ അഭിപ്രായത്തെ തന്റെ അഭിപ്രായത്തോട് കൂട്ടിവായിക്കേണ്ടെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തിലെ ദുര്‍ഭരണത്തെ ഒഴിവാക്കേണ്ട ചുമതല പ്രതിപക്ഷത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :