പേമാരി, കനത്ത നഷ്ടം, കറണ്ടില്ല, തിരിഞ്ഞുനോക്കാനും ആളില്ല!
കൊല്ലം|
WEBDUNIA|
PRO
കേരളം മുഴുവന്‍ കൊടും ചൂടില്‍ പൊള്ളി നില്‍ക്കുമ്പോള്‍ കൊല്ലത്തുമാത്രം മഴ. ആശ്വാസം, കൊല്ലത്തെങ്കിലും മഴ കിട്ടിയല്ലോ എന്ന് സമാധാനിക്കേണ്ട. പെട്ടെന്നുണ്ടായ ഒരു മഴ വിതച്ചത് കൊടും ദുരിതമാണ്.
വെള്ളിയാഴ്ചയാണ് കൊല്ലത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ പെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ പേമാരി. ഒപ്പം കൊടുങ്കാറ്റും. കാറ്റില്‍ മരങ്ങളും പോസ്റ്റുകളും നിലം പതിച്ചു. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചില വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. മതിലുകള്‍ തകര്‍ന്നു.
മരുത്തടി, പാവനാട്, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കനത്ത മഴ നാശം വിതച്ചത്. രണ്ടു കിലോമീറ്ററിനുള്ളില്‍ മുപ്പതോളം മരങ്ങള്‍ വീണു. ഒട്ടേറെ ഇലക്ട്രിക് പോസ്റ്റുകള്‍ നിലംപൊത്തി. ഇതോടെ നാട് ഇരുട്ടിലായി.
PRO
അധികം വൈകാതെ മഴയും കാറ്റും ശമിച്ചു. എന്നാല്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. റോഡുകളില്‍ മരങ്ങള്‍ അതേ നിലയില്‍ കിടക്കുകയാണ്. ഗതാഗതം പഴയ രീതിയിലായിട്ടില്ല. ടെലിഫോണ്‍ ബന്ധവും നിലച്ചു. ജനങ്ങള്‍ ഇതോടെ ദുരിതത്തിലായി. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയായി നല്‍കിയതുമില്ല. അതോടെ അധികൃതര്‍ പൂര്‍ണമായും കണ്ണടച്ചു. ഇപ്പോള്‍, കറണ്ടുമില്ല, വഴിനടക്കാനും പറ്റില്ല എന്ന അവസ്ഥയിലാണ് ഇവിടങ്ങളിലെ ജനങ്ങള്‍.