പ്രമുഖ മലയാള സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ പെരുമ്പടവത്തിന് നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൂടാതെ ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു പെരുമ്പടവം. അമ്പത് പതിപ്പുകളിറങ്ങിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെയാണ് പെരുമ്പടവം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായത്.
എം ടി, ഒഎന്‍വി, വിഷ്ണുനാരായണ്‍ നമ്പൂതിരി, കാവാലം, പുതുശ്ശേരി രാമചന്ദ്രന്‍, സുകുമാര്‍ അഴിക്കോട്, സുഗതകുമാരി തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളിലെ വള്ളത്തള്‍ പുരസ്‌കാരത്തിന് അര്‍ഹരായവരാണ്.
ഒറ്റച്ചിലമ്പ്, ആരണ്യഗീതം, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഇടത്താവളം തുടങ്ങി നിരവധി കൃതികള്‍ പെരുമ്പടവം രചിച്ചിട്ടുണ്ട്. പന്ത്രണ്ടോളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്.