പെണ്‍കുട്ടിയുമായി കറങ്ങിയ ഇമാമിനെ കുമരകം പൊലീസ് പിടികൂടി. കോട്ടയം സംക്രാന്തി ജുമാ മസ്ജിദ് ഇമാം പൊന്‍കുന്നം വിളക്കത്തു വീട്ടില്‍ അന്‍സാര്‍ എന്ന 38 കാരനായ ഇമ്മാമാണു പിടിയിലായത്. കോട്ടയം ബേക്കര്‍ ജംഗ്ഷനിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പഴയ സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇയാള്‍ കാറില്‍ കയറ്റിയത്.
പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ കാറില്‍ കയറുന്നത് കണ്ട സമീപവാസികളായ സംക്രാന്തി സ്വദേശികള്‍ കാറിനെ പിന്തുടര്‍ന്ന് കുമരകത്തെ ഒരു വന്‍കിട റിസോര്‍ട്ടിനു സമീപത്ത് വച്ച് കാര്‍ തടഞ്ഞു. കാര്‍ നിറുത്തുമ്പോള്‍ പെണ്‍കുട്ടി പര്‍ദ്ദ ധരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് സംക്രാന്തി സ്വദേശികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കുമരകം എസ്.ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇവരെ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അന്സാറിന്‍റെ പെട്ടിയില്‍ നിന്നും നിരവധി ഫോട്ടോകളും ഫോണ്‍ നമ്പരുകളും പിടിച്ചെടുത്തു.
ഇതിനു മുമ്പ് നിരവധി തവണ കുമരകത്തെ വിവിധ ഹോട്ടലുകളില്‍ പെണ്‍കുട്ടിയുമായി തങ്ങിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. വിദേശത്തേക്ക് ജോലിക്ക് ആളെ കയറ്റി വിടുന്ന ഇടപാട് അന്‍സാറിനുണ്ടായിരുന്നു. ഇതിനു മുമ്പിരുന്ന പല സ്ഥലങ്ങളിലും നാട്ടുകാര്‍ അന്‍സാറിനെ പെണ്‍വിഷയത്തില്‍ പിടികൂടിയിട്ടുണ്ടെന്ന് ആരോപണമുണ്ട്.