പെണ്മക്കളെ വിളിച്ചുവരുത്തി പിതാവ് തറയിലടിച്ച് കൊന്നു
ഗൂഡല്ലൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 24 ഫെബ്രുവരി 2014 (14:03 IST)
PRO
PRO
പെണ്‍കുട്ടികളെ പിതാവ് കഴുത്തുഞെരിച്ച ശേഷം തറയിലടിച്ചു കൊന്നു. ഗൂഡല്ലൂര്‍
തുറപ്പള്ളി അള്ളൂര്‍വയല്‍ ആദിവാസി കോളനിയിലെ രാജന്‍ ആണ് മക്കളായ കാവേരി (അഞ്ച്), രത്‌ന (രണ്ടര) എന്നിവരെ കൊലപ്പെടുത്തിയത്.
ഞായറാഴ്ചയാണ് സംഭവം. രാജനും ഭാര്യ ചിക്കിയും വഴക്കിട്ട് അകന്ന് കഴിയുകയായിരുന്നു. മക്കളെയും കൊണ്ട് ചിക്കി സ്വന്തം വീട്ടിലായിരുന്നു താമസം. ഞായറാഴ്ച ചിക്കിയുടെ വീട്ടിലെത്തിയ രാജന്‍ മക്കളെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി നദിയില്‍ ഒഴുക്കാന്‍ കൊണ്ടുപോകുന്നതിനിടെ സംശയം തോന്നിയ ഒരാള്‍ ഇയാളെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് രാജന്‍ ചാക്കുകെട്ട് താഴെയിട്ട് സ്ഥലം വിടുകയായിരുന്നു. ഗൂഡല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.