പുറത്താക്കിയെന്ന് സിപിഎം, സ്വാഗതമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന മുന്‍ പ്രസിഡന്റും ആയിരുന്ന സിന്ധു ജോയിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിന്ധു ജോയിയെ പുറത്താക്കിയതെന്ന് സി പി എം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നു രാജിവെയ്ക്കുകയാണെന്ന് കാണിച്ച് സിന്ധു ജോയി ഇന്നുരാവിലെ സി പി എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനു സിന്ധു കത്തു നല്കിയിരുന്നു. പാര്‍ട്ടിയുടെ നിരന്തരമായ അവഗണനകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധു രാജിക്കത്ത് നല്കിയതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സി പി എമ്മില്‍ നിന്ന് രാജിവെച്ച സിന്ധുവിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിന്ധു ജോയി കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അതേസമയം, പുതുപ്പള്ളിയില്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സിന്ധു ജോയി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ എതിരിട്ട അതേ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഇത്തവണ സിന്ധുവെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :