പുന്നമടക്കായലില്‍ ബോട്ട് മറിഞ്ഞു; മധുവിധുവിനെത്തിയ ദമ്പതികള്‍ മരിച്ചു

ആലപ്പുഴ| WEBDUNIA|
PRO
PRO
പുന്നമടക്കായലില്‍ അപകടത്തില്‍പ്പെട്ട നവദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെടുത്തു. ആന്ധ്ര സ്വദേശി വെങ്കിടേശ് കൃഷ്ണസാഗറിന്റെ (30) മൃതദേഹമാണ് ബുധനാഴ്ച രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത്. ഭാര്യ ഹൈമവതി നാഗമണി(26) യുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് തന്നെ കണ്ടെത്തിയിരുന്നു. ബോട്ട് ഉടമയ്ക്കും ജീവനക്കാരനും എതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

മധുവിധു ആഘോഷിക്കാനെത്തിയ ദമ്പതികള്‍ സഞ്ചരിച്ച ഉല്ലാസബോട്ട് പുന്നമടക്കായലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കായലില്‍ വീണു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ നെഹ്രു പവലിയന് സമീപത്ത് വച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞത്. മറ്റുവള്ളക്കാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ശ്രമം വിഫലമായി. അതേസമയം ബോട്ട് നിയന്ത്രിച്ചിരുന്ന നെഹ്രുട്രോഫി വാര്‍ഡ് സ്വദേശി സാജന്‍ നീന്തി രക്ഷപ്പെട്ടു. വൈകിട്ടോടെയാണ് ഹൈമവതിയുടെ മൃതദേഹം കണ്ടെത്തിയത്.

അമേരിക്കയില്‍ എഞ്ചിനീയറായ സാഗര്‍ സിയാദും ഹൈമവതിയും ഒരാഴ്ച മുമ്പാണ് വിവാഹിതരായത്. മൂന്നുദിവസം മുമ്പാണ് ഇവര്‍ കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :