പിസി ജോര്‍ജ് രാജിക്ക്?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രാജി വെയ്ക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി തേടി. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജി വയ്ക്കുമെന്നാണ് ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജ്ജിന്റെ രാജിക്കായി യുഡിഎഫില്‍ സമ്മര്‍ദമുണ്ടായി. മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജിവെച്ചേനെയെന്നാണ് പി സി ജോര്‍ജ് ഇന്ന് പറഞ്ഞത്. അത്രയ്ക്ക് ധാര്‍മികതയുണ്ടെങ്കില്‍ പി സി ജോര്‍ജ്ജ് രാജി വെയ്ക്കട്ടെയെന്ന് പി ടി തോമസ് എം പി പ്രതികരിച്ചു. ജോര്‍ജ്ജിന്റേത് പാര്‍ട്ടി നിലപാടല്ല എന്ന് കെ എം മാണിയും ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് പി സി ജോര്‍ജ്ജ് രാജി സന്നദ്ധത അറിയിച്ചത്.

മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യനാകരുതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. എന്നാല്‍ പി സി ജോര്‍ജ്ജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കെ എം മാണി പ്രതികരിച്ചു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന ധ്വനി ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ ഉണ്ടായത് ശരിയായില്ലെന്നും മാണി പറഞ്ഞിരുന്നു. അതേസമയം ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കൂടി രാജിക്കത്ത് നല്‍കണമെന്ന് പി ടി തോമസ് പ്രതികരിച്ചു. രാജിവെയ്ക്കാന്‍ പാര്‍ട്ടി ചെയര്‍മാന്റെ മാത്രം അനുമതി പോരായെന്നും പി ടി തോമസ് പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :