പിസി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണം: കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം
WEBDUNIA|
PRO
PRO
പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. പിസി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ വഴിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് തന്നെ തെരുവില്‍ തടഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ ചന്തകളാണെന്ന് പിസി ജോര്‍ജ് പ്രസ്താവിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയെ ചൊടിപ്പിച്ചത്.
സോളാര്‍ വിവാദത്തേത്തുടര്‍ന്ന് ജോര്‍ജ് എം എല്‍ എ സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും രാജിവെക്കണമെന്ന് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ നേതൃത്വത്തോട് ഈയാവശ്യം വീണ്ടും ഉന്നയിക്കുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.
സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാല്‍ ജോര്‍ജിനെതിരെ ഇനിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന നിലപാടിലാണ് മണ്ഡലം കമ്മിറ്റിയെന്നും പ്രസിഡന്റ് ജോമോന്‍ പറഞ്ഞു.