പിള്ളയുടെ ക്യാബിനറ്റ് പദവിക്കെതിരെ പിന്നാക്കമുന്നണി

തിരുവനന്തപുരം| WEBDUNIA|
PRO
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ക്യാബിനറ്റ് പദവി നല്‍കിയ നടപടി ഇതര ജനസമൂഹങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും അടിയന്തരമായി ഈ നടപടി പിന്‍വലിക്കണമെന്നും സാമൂഹിക പിന്നാക്കമുന്നണി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചാണ് സര്‍ക്കാ‍ര്‍ ഉത്തരവിറങ്ങിയത്.

സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ കേരളത്തിലെ പിന്നാക്ക സമൂഹത്തിനും ഇതര സമൂഹങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്നും കടുത്ത വിലപേശലിനെ തുടര്‍ന്നാണ് ഈ അനീതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂട്ടുനിന്നതെന്നും പിന്നാക്കമുന്നണി ആരോപിച്ചു.ജനറല്‍ സെക്രട്ടറി രാമദാസ് കതിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നെടുമം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കുകയും കാബിനറ്റ് പദവി നല്‍കുകയും ചെയ്തതുപോലെ പിന്നാക്ക ക്ഷേമകോര്‍പറേഷനും ക്യാബിനറ്റ് പദവി വേണമെന്ന് പട്ടികജാതി -പട്ടിക വര്‍ഗ ഉപദേശക സമിതി പ്രമേയം .ബാലകൃഷണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കിയതിനെ എതിര്‍ക്കുന്നില്ലെന്നും കാബിനറ്റ് പദവി പിന്നാക്കക്ഷേമ വകുപ്പുകള്‍ക്കും വേണമെന്നാണ് ആവശ്യമെന്നും മുന്‍ എം എല്‍ എ കൂടിയായ കെ കെ ഷാജു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :