പിതൃസഹോദരന്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു

പത്തനംതിട്ട| WEBDUNIA|
PRO
രണ്ടു കുട്ടികളെ അച്ഛന്റെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. പത്തനംതിട്ട റാന്നിയിലാണ് ക്രൂരമായ സംഭവം നടന്നത്.

കീക്കൊഴൂര്‍ മാടത്തേത്ത്‌ സൈബുവിന്റെ മക്കളായ മെല്‍ബിന്‍(ആറ്‌), മെബിന്‍(മൂന്ന്‌) എന്നിവരെയാണ്‌ അച്ഛന്റെ സഹോദരന്‍ കഴുത്തറുത്തു കൊന്നത്‌. കുട്ടികളെ രക്ഷിക്കുന്നതിനു ശ്രമിക്കുന്നതിനിടെ സൈബുവിന്റ ഭാര്യ ബിന്ദുവിനും പരുക്കേറ്റു. ബിന്ദുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ്‌ കൊലപാതകത്തിനു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

മൃതദേഹങ്ങള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൈബുവിന്റെ സഹോദരന്‍ ഷിബുവിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :