പിണങ്ങിയ ഡോക്‌ടര്‍ക്കെതിരെ നടപടി

തിരുവനന്തപുരം| WEBDUNIA|
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമിനെ അനുഗമിച്ച വൈദ്യസംഘത്തോടൊപ്പം പോകവേ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്‌ടര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു. വൈദ്യസംഘത്തില്‍ പോയപ്പോള്‍ സമയത്തിന് ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്‌ടര്‍ പ്രമീളയ്ക്കെതിരെയാണ്‌ നടപടി.

വൈദ്യസംഘത്തില്‍ നിന്നും ഡോക്‌ടര്‍ സ്വയം പിന്മാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക്‌ ശേഷം ഡോ. കലാം ഡോക്‌ടര്‍ ഇല്ലാതെ സഞ്ചരിക്കേണ്ടിവന്നത്‌ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക്‌ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഡോക്ടര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ലെന്ന്‌ കെ ജി എം ഒ എ അറിയിച്ചു. കെ ജി എം ഒ എയില്‍ അംഗത്വമുള്ളയാളാണ് ഡോ. പ്രമീള. മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :