പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവം: അമ്മ അറസ്റ്റില്‍
കായംകുളം|
WEBDUNIA|
PRO
PRO
പിഞ്ചു കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കഞ്ഞിന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളം കല്ലുമ്മൂട് സ്വദേശി അംബിക (30) ആണ് പൊലീസ് പിടിയിലായത്. അമ്മയുടെ കൂടെ കഴിഞ്ഞ ഒരു വര്‍ഷമായി കായംകുളം പെരിങ്ങാലയില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു അംബിക. ഹരിപ്പാട് സ്വദേശിയായ ഒരു യുവാവുമായി ഇവര്‍ അടുപ്പത്തിലായിരുന്നു എന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ കായംകുളം കുറ്റിത്തെരുവ് മുസ്‌ലീം ജമാ അത്ത് പള്ളിയ്ക്ക് സമീപത്താണ് ഒരു മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ സുബഹ് നമസ്ക്കാരത്തിനായി പള്ളിയിലെത്തിയ ചിലരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരഞ്ഞപ്പോഴാണ് കാവി മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ പള്ളിക്ക് സമീപം ചോരക്കുഞ്ഞിനെ കണ്ടത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പൊലീസ് എത്തി. പൊലീസ് കുട്ടിയെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. ഇവര്‍ കുട്ടിയെ ആലപ്പുഴ ശിശുക്ഷേമ സമിതി അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.