പിഎം നിയാസിനെ മുഖത്തടിച്ച സംഭവം: ജയന്തിന് സസ്‌പെന്‍ഷന്‍ ; നിയാസിന് താക്കീത്‌

കോഴിക്കോട്| WEBDUNIA|
PRO
കെപിസിസി സെക്രട്ടറി അഡ്വ. ജയന്ത് നിര്‍വാഹക സമിതി അംഗം പിഎം നിയാസിനെ മുഖത്തടിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നടപടി.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കയ്യാങ്കളി നടത്തിയ കോഴിക്കോട്ടെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി.

കെ പി സി സി സെക്രട്ടറി കെ ജയന്തിനെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയംഗം അഡ്വ പി എം നിയാസിന് താക്കീത് നല്‍കും.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ കെ പി സി സി പ്രസിഡന്റ് ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നതിനിടെ ആയിരുന്നു കൈയ്യാങ്കളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :