കെപിസിസി നിര്‍വാഹക സമിതി ഏത് അണ്ടനും അടകോടനും കയറിയിരിക്കാവുന്ന സ്ഥലമാണെന്ന തന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, സര്‍ക്കാര്‍ ചീഫ് വിപ് പി സി ജോര്‍ജ് കെപിസിസി പ്രസിഡന്റിനോടു ഖേദം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസിനെതിരെ ആരും വിവാദ പരാമര്‍ശം നടത്തേണ്ടെന്നും ജോര്‍ജ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങളില്ലെന്നും ചെന്നിത്തല കത്തിനു മറുപടിയായി പ്രതികരിച്ചു.
ജോര്‍ജിന്റെ പരാമര്‍ശം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാകെ അപമാനിക്കലാണെന്നു ചൂണ്ടിക്കാട്ടിയ രമേശ് പക്ഷേ, ജനാധിപത്യ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് ജോര്‍ജിനു മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ചത്തെ വരദരാജന് നായര്‍ അനുസ്മരണച്ചടങ്ങില്‍ ആയിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.