തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 15 ജൂണ്‍ 2013 (18:33 IST)
WD
WD
സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‍മെന്‍റ് വഴി പരസ്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്കും മറ്റുമായി ചിലവാക്കിയ തുക 64,98,85,122 രൂപയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി കെ.സി.ജോസഫ് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതാണിക്കാര്യം.
ഇതില്‍ പത്രമാധ്യമങ്ങള്‍ക്കായി 51,93,80,394 രൂപ നല്‍കിയപ്പോള്‍ ഇലക്‍ട്റോണിക് മാധ്യമങ്ങള്‍ക്ക് നല്‍കിയ തുക 13,05,04,728 രൂപയാണ്.
എന്നാല്‍ ഈ തുകയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഈയിനത്തില്‍ വരുത്തിയ കുടിശിക തുകയായ 28,27,54,218 രൂപയും ഉള്‍പ്പെട്ടിട്ടുണ്ട്.