തൃശ്ശൂര്‍|
rahul balan|
Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (03:23 IST)
വിദഗ്ധ പരിശോധനകള്‍ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പി ജയരാജന് സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂര്‍ പേരാമംഗലത്തുവച്ച് ആംബുലന്‍സിന്റെ രണ്ട് ടയറുകളും പൊട്ടുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ജയരാജന് പരിക്കില്ല. ശാരീരികഅസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജയരാജനെ പേരാമംഗലം അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് റോഡ്മാര്‍ഗം കൊണ്ടുപോയത്. ജയരാജനെയും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.