പി ജയരാജനെ ചോദ്യം ചെയ്യല്‍‍: സിബിഐയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

കതിരൂര്‍ മനോജ് വധക്കേസ് , സിപിഎം , പി ജയരാജന്‍ , സിബിഐ കോടതി
തലശേരി| jibin| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (08:20 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്‌റ്റഡിയില്‍ ലഭിക്കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ജയരാജനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 14നാണ് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയത്.

ഹര്‍ജിയില്‍ വാദംകേട്ട കോടതി ജയരാജന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിശോധിക്കും.കഴിഞ്ഞ ദിവസം ജയരാജനെ ചികിത്സിച്ചിരുന്ന പരിയാരത്തെ ഡോക്ടറില്‍ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :