തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 11 ജൂണ്‍ 2017 (12:26 IST)
അവധിക്ക് ശേഷം ജൂൺ 17ന് തിരിച്ചെത്തുമെന്ന് മുൻ
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
പാറ്റൂര്‍ കേസിലെ പന്ത്രണ്ട് പക്ഷപാതിത്വങ്ങള്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് തിരുത്താന്‍ ബന്ധപ്പെട്ടവരാരും തയ്യാറായില്ല. പാറ്റൂരിലെ കെടുകാര്യസ്ഥത ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ നടപടി. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.