പാര്‍ട്ടിക്കെതിരായവരെ പാര്‍ട്ടി സെക്രട്ടറിക്ക് ന്യായീകരിക്കാനാവില്ല: എം എ ബേബി
നെയ്യാറ്റിന്‍കര|
WEBDUNIA|
PRO
PRO
കുലംകുത്തി പ്രയോഗം വിവാദമാക്കേണ്ടതില്ല എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടിയെ ഉപേക്ഷിച്ച് പാര്‍ട്ടിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സെക്രട്ടറിക്ക് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനാലാണ് ടി പി ചന്ദ്രശേഖരനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചത്. വി എസിന്റെയും പിണറായിയുടെയും പ്രസ്‌താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ബേബി പറഞ്ഞു. വി എസിന്റെ പ്രസ്‌താവനയെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.
കൊല്ലപ്പെട്ട സി പി എം വിമത നേതാവ് കുലംകുത്തി തന്നെയാണെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നാണ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്.