പാക് ദമ്പതികള്‍ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു?
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കോടികള്‍ വിലമതിക്കുന്ന സമ്പത്ത് ശേഖരത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നതോടെ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കൌതുകം പൂണ്ട് നിരവധി വിദേശികള്‍ ഇവിടെ വന്നുപോകുന്നുണ്ട്.
ഇതിനിടെ ഒരു പാക് ഉദ്യോഗസ്ഥനും ഭാര്യയും ക്ഷേത്രത്തില്‍ രഹസ്യസന്ദര്‍ശനം നടത്തി എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷണന്‍ ഓഫിസിലെ ഉദ്യോഗസ്ഥനായ അബിദ് സെയ്‌ദും ഭാര്യയുമാണ് ക്ഷേത്രത്തിലെത്തിയത് എന്നാണ് വിവരം.
ഒരു സുഹൃത്തിന്റെ സഹായത്തോടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവര്‍ നേരെ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ക്ഷേത്രത്തില്‍ എത്തിയത് എന്നാണ് സൂചന. അതേസമയം സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.